SEARCH


Raktheswari Theyyam - രക്തേശ്വരി തെയ്യം

 Raktheswari Theyyam - രക്തേശ്വരി  തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Raktheswari Theyyam - രക്തേശ്വരി തെയ്യം

രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ നാമഭേദമാണ് ഈ തെയ്യം. രക്ത ചാമുണ്ഡി തെയ്യത്തിൻ്റെ ഐതീഹ്യം അറിയാൻ ആ തെയ്യത്തിൻ്റെ പേജ് കാണുക.

അള്ളട സ്വരൂപത്തിൽ ചില കാവുകളിൽ രക്ത ചാമുണ്ഡിയെ രക്തേശ്വരി തെയ്യമായി കെട്ടിയടിക്കുന്നു. പയ്യന്നുർ നിക്കുന്നത്ത് കളരിയാൽ ഭഗവതി ക്ഷേത്രത്തിൽ ഈ തെയ്യത്തെ വട്ടമുടി ഭഗവതി കോലമായി കെട്ടിയാടുന്നു. കരിവെള്ളൂർ കുന്നത്തില്ലത്ത് കെട്ടിയാടുന്ന കവടിയങ്ങാനത്ത് രക്തേശ്വരി വളരെ പ്രസിദ്ധമാണ്

പ്രബലനായ രക്ത ബീജാസുരനെ ചാമുണ്ഡിയുടെ സഹായത്തോടെ നിഗ്രഹിച്ച് രക്തേശ്വരി എന്ന പേര് കൈക്കൊണ്ടതിനു ശേഷം കവടിങ്ങാനം എന്ന ഘോര വനത്തിൽ ശിലാ രൂപത്തിൽ സ്വയംഭൂവായി പൊടിച്ചുയർന്നു . അങ്ങനെയുള്ള കാലത്തു രക്തേശ്വരിക്ക് പൂവും നീരും നൽകി നിഗൂഢ കർമ്മങ്ങൾ നടത്താനായി ഒറ്റയ്ക്ക് എത്തിയ തന്ത്രിയെ പരീക്ഷിക്കണം എന്ന് വിചാരിച്ചു .പൂജ കഴിഞ്ഞു മടങ്ങുമ്പോൾ തന്ത്രിക്ക് മറവിയെ കൊടുത്തു , പാതിവഴിയിൽ വച്ച് കൈവട്ട വെച്ച് മറന്ന കാര്യം ഓർത്ത് തിരിച്ചു കാവിലേക്ക് വീണ്ടും വന്നു .കാവിൽ പ്രവേശിച്ചപ്പോൾ തന്ത്രി ശൃംഗാര നടനമാടിക്കൊണ്ടിരിക്കുന്ന അതിമനോഹരിയായ ദേവിയെ ആണ് ദർശിച്ചത് . തന്നെ ദർശിച്ച കാര്യം ആരോടും പറയരുത് എന്നു പറഞ്ഞു തന്ത്രിയെ യാത്രയാക്കി .ഭവനത്തിലെത്തിയ തന്ത്രി ശയന മുറിയിൽ വിശ്രമിക്കവേ സ്വന്തം പത്നിയോട് ദേവിയെ കണ്ട കാര്യം പറയുകയുണ്ടായി . ഉടനേ കോപാകുലയായ ദേവി ഉഗ്രരൂപം പൂണ്ട് തന്ത്രിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . ഭയാനക രൂപം കണ്ട തന്ത്രി പേടിച്ചുവിറച്ചു പ്രാണ രക്ഷാർത്ഥം അടൂർദേവന്റെ സന്നിധിയിലേക്ക് ഓടി. പിന്നാലെ ദേവിയും . എന്തിനാലേ പോന്നുവന്നു ഇരുവരും എന്ന് അന്വേഷിച്ചു അടൂർദേവൻ .വാക്ക് ലംഘിച്ച തന്ത്രിയെ വെറുതെ വിടില്ല എന്ന മറുമൊഴി ദേവിയും നൽകി . അത്രയും ശക്തി ഉണ്ടെങ്കിൽ ഒത്തു നിക്കുന്ന അടയാളത്തെ കാട്ടിക്കൊടുക്കണമെന്നു അടൂർ ദേവൻ .നിമിഷമാത്രയിൽ അടൂർദേവന്റെ ഇടവും വലവും മുത്തും പവിഴവും വിളയിച്ചു കൊടുത്തു ദേവി . എന്തിനും പോരുന്ന മാതാവ് തന്നെയാണ് കയ്യെടുത്തിരിക്കുന്ന പെണ്ണുമ്പിള്ള എന്ന് കണ്ടുകരുതി അടൂർ ദേവൻ രക്തേശ്വരിക്ക് വസിപ്പാനിടവും ഇരിപ്പാൻ പീഠവും കൊടുത്തു . അടൂർ ദേവന്റെ പെട്ടിയും പ്രമാണവും നാഴിയും താക്കോലും രക്തേശ്വരിക്ക് സമ്മതിച്ചു കൊടുത്തു . തൃത്തടിപുഴ പിടിച്ചു കുതിരക്കല്ലു വരേയും , നെച്ചിപ്പടപ്പു പിടിച് ഓടക്കടവ് വരെയും നാല്പത്തീരടി സ്ഥലം അടക്കി വാഴാനുള്ള അവകാശത്തെയും കൊടുത്തു .അങ്ങനെ അടൂർ ദേവന്റെ മാതാവ് എന്ന അധികാരത്തെ പൊഴിയിച്ചെടുത്തു അടൂർ ദേവന്റെ ഉച്ചശീവേലിക്കും അന്തിപൂജക്കും ആധാരമായി നിലനിന്നു പരിപാലിച്ചു എന്ന് ഐതിഹ്യം.

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848